ഇന്‍സ്റ്റഗ്രാം കള്ളനെ പിടിച്ചു

ഇന്‍സ്റ്റഗ്രാം കള്ളനെ പിടിച്ചു

 
ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും ചോര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ബഗിനെ (bug) ഇന്‍സ്റ്റാഗ്രാം കണ്ടെത്തി. ഈ പ്രശ്നം പരിഹരിച്ചതായും ആരുടേയും
പാസ് വേഡും മറ്റ് വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്നും ഇന്‍സ്റ്റഗ്രാം പുറത്തുവിട്ട ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇമെയില്‍ അഡ്രസും ഫോണ്‍ നമ്പറുകളും
പ്രൈവറ്റ് ആക്കിയാലും അവ കാണാന്‍ ഈ ബഗ് വഴി സാധിച്ചിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ഈ സുരക്ഷാ പ്രശ്നത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപരിചിതമായ ഇമെയില്‍ സന്ദേശങ്ങളും ഫോണ്‍ വിളികളും ശ്രദ്ധിക്കണമെന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചിരുന്നു.

ആഗോളതലത്തില്‍ ഏഴ് കോടിയോളം ഉപയോക്താക്കളുണ്ട് ഇന്‍സ്റ്റഗ്രാമിന്. എത്രത്തോളം അക്കൗണ്ടുകളെയാണ് ബഗ് ബാധിച്ചിരുന്നതെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കിയിട്ടില്ല.
എന്നാലും അത് വളരെ കുറഞ്ഞ ശതമാനം മാത്രമാണെന്ന് ഇന്‍സ്റ്റഗ്രാം പറയുന്നു. എങ്കിലും അക്കൗണ്ടുകളില്‍ അസാധാരണമായതെന്തെങ്കിലും കാണുകയാണെങ്കില്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കമ്പനി നല്‍കുന്നുണ്ട്‌

Leave a Reply

Your email address will not be published.