ധോനിക്ക് ലോകറെക്കോഡ്

ധോനിക്ക് ലോകറെക്കോഡ്

കൊളംബോ: ഇന്ത്യന്‍ താരം എം.എസ് ധോനിക്ക് ലോകറെക്കോഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ്കൊളംബോയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ധോനി നേടിയത്. ലങ്കന്‍ ഇന്നിങ്സില്‍ ചാഹല്‍ എറിഞ്ഞ 45-ാം ഓവറിലെ അവസാന പന്തില്‍ അഖില ധനഞ്ജയയ പുറത്താക്കിയാണ് ധോനി സ്റ്റമ്പിങ്ങില്‍ റെക്കോഡിലെത്തിയത്.

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിങ്ങെന്നെ റെക്കോഡാണ് ക്യാപ്റ്റന്‍ കൂള്‍ മറികടന്നത്. ലങ്കയുടെ മുന്‍ ക്യാപ്റ്റനായ കുമാര്‍ സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്.

കാന്‍ഡിയില്‍ നടന്ന ഏകദിനത്തില്‍ ലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ധോനി, സംഗക്കാരയുടെ 99 സ്റ്റമ്പിങ്ങിനൊപ്പമെത്തിയിരുന്നു. വെറ്ററന്‍
സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പന്തിലാണ് ധോനി ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. 19 എണ്ണവും ഭാജിയുടെ പന്തില്‍ നിന്നായിരുന്നു.

 

Leave a Reply

Your email address will not be published.