അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില

അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും സമനില. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. തോല്‍വിയിലേക്കു നീങ്ങിയ അര്‍ജന്റീനയെ വെനസ്വേല താരത്തിന്റെ സെല്‍ഫ് ഗോളാണ് രക്ഷിച്ചത്.

മറ്റു യോഗ്യതാ മല്‍സരങ്ങളില്‍ കൊളംബിയ ബ്രസീലിനോടു സമനിലയില്‍ കുരുങ്ങുകയും ചിലെ ബൊളീവിയയോടു തോല്‍ക്കുകയും ചെയ്തതിനാല്‍ ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് മുന്നില്‍ കയറാന്‍ അവസരമുണ്ടായിരുന്നു. 16 മല്‍സരങ്ങളില്‍നിന്ന് 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാലു സ്ഥാനക്കാര്‍ക്കു മാത്രമേ നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനക്കാര്‍ക്ക് ന്യൂസീലന്‍ഡിനെതിരെ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ അവസരമുണ്ട്.

മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലും രണ്ടാം സ്ഥാനക്കാരായ കൊളംബിയയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ബ്രസീലിനായി വില്യനും കൊളംബിയയ്ക്കായി റഡാമല്‍ ഫാല്‍ക്കാവോയും ഗോള്‍ നേടി. 16 മല്‍സരങ്ങളില്‍നിന്ന് 37 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. പാരഗ്വായ്ക്കെതിരായ മല്‍സരത്തില്‍ യുറഗ്വായ് ജയിച്ചതോടെ 16 കളികളില്‍നിന്ന് 27 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തേക്കു കയറി. 26 പോയിന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.

 

Leave a Reply

Your email address will not be published.