ഗണപതിയും യേശുവും വേഷമിട്ട ആട്ടിറച്ചിയുടെ പരസ്യം വിവാദമാവുന്നു

ഗണപതിയും യേശുവും വേഷമിട്ട ആട്ടിറച്ചിയുടെ പരസ്യം വിവാദമാവുന്നു

മെല്‍ബണ്‍: ആട്ടിറച്ചി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പരസ്യ വീഡിയോയില്‍ ഹൈന്ദവ ദൈവമായ ഗണപതിയും ക്രിസ്ത്യാനികളുടെ ആരാധനാ പുരുഷന്‍ യേശുവും ആയി അഭിനേതാക്കള്‍ വേഷമിട്ടത് വിവാദമാവുന്നു.മീറ്റ് ആന്റ് ലൈവ്സ്റ്റോക്ക് ഓസ്ട്രേലിയ പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ് എല്ലാവര്‍ക്കും കഴിക്കാവുന്ന ഇറച്ചി എന്ന വാചകവുമായി ദൈവങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിവിധ മത വിഭാഗത്തില്‍പെട്ട ദൈവങ്ങള്‍ ഗണപതിക്കും യേശുവിനൊപ്പം ഒരു മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പരസ്യ വീഡിയോയിലുണ്ട്.
ഗണപതിയുടെ രൂപം ഉള്‍പ്പെടുത്തിയതിനെതിരെ തങ്ങളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് നിരവധി ഹിന്ദുമത വിശ്വാസികള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.