പുള്ളിക്കാരന്‍ സ്റ്റാറാ…. ഇതിലെ സാരോപദേശ കഥകള്‍ ചരിത്രത്തെ വികലമാക്കുന്നു

പുള്ളിക്കാരന്‍ സ്റ്റാറാ…. ഇതിലെ സാരോപദേശ കഥകള്‍ ചരിത്രത്തെ വികലമാക്കുന്നു

എഴുത്തു പുര.. പ്രതിഭാരാജന്‍

ഓണത്തിനിറങ്ങിയ മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന പടം കാഞ്ഞങ്ങാട് വിനായക പാരഡൈസില്‍ ഓടുന്നുണ്ട്. നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മുട്ടി ഫാന്‍ കൂകിയും വിസിലടിച്ചും വിജയിപ്പിച്ച പടം. നീന എന്ന ലാല്‍ ജോസ് ചിത്രത്തിനു ശേഷം ദിപ്തി സതിയുടെ രണ്ടാമത്തെ ചിത്രമാണിത്. അധ്യപകരെ പഠിപ്പിക്കുന്ന മാഷായാണ് ഇതില്‍ മമ്മൂട്ടി. മധ്യവയസ്‌ക്കനായ നായകനെ പ്രണയിക്കുന്നതിലൂടെയാണ് സിനിമ കടന്നു പോകുന്നതെങ്കിലും തിരക്കഥ പടുത്തുയര്‍ത്തിയിരിക്കുന്നത് സ്‌കൂള്‍ അധ്യാപനത്തിന്റെയും, വിദ്യാഭ്യാസത്തിനും ഇടയിലുള്ള സങ്കീര്‍ണതകള്‍ വെളിച്ചത്തു കൊണ്ടു വരികയാണ് ലക്ഷ്യം ഇത് ഒരു പരിധിയില്‍ കൂടുതല്‍ വിജയിച്ചിരിക്കുന്നു.

മമ്മൂട്ടി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കായി നിരവധി സാരോപദേശ കഥകള്‍ പറഞ്ഞു കൊടുക്കുന്നതിലൂടെയാണ് ചിത്രം നീങ്ങുന്നത്. ഇതൊരു സാരോപദേശ കഥാ ചിത്രമാണ്, അങ്ങനെയുള്ളവയില്‍ ചരിത്രത്തെ വളച്ചൊടിക്കരുത്. ഇവിടെ അങ്ങനെ സംഭവിച്ചതാണ് ഈ കുറിപ്പിനുള്ള ആധാരം. കള്ളകഥ പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയും, വൈകാരിതയ്ക്ക് തീപടര്‍ത്തുകയും ചെയ്തിരിക്കുന്നു ഇവിടെ തിരകഥാകൃത്ത്. മമ്മൂട്ടിയിലുടെയുള്ള കഥാപാത്രം പറഞ്ഞ ഒരു കള്ളകഥയിവിടെ ചുരുക്കിപ്പറയാം.

ഒരു ഗ്രാമം. അവിടെ കുടിവെള്ളമില്ലാതെ നാടു വരണ്ടുണങ്ങി. തൊട്ടടുത്ത ഗ്രാമമായ (മമ്മൂട്ടി പ്രേക്ഷകര്‍ക്കായി കാണിച്ചു കൊടുക്കുന്ന പാറക്കൂട്ടങ്ങള്‍) ഒരു മൈതാനത്തിനരികില്‍ വന്നു വേണം ഗ്രാമവാസികള്‍ക്ക് വെള്ളമെടുക്കാന്‍ അങ്ങനെ കുടിനീരിനു വേണ്ടി നടന്നു വലഞ്ഞു വന്ന വന്ന അച്ഛനും മകളും. ചുടും, ദാഹവും സഹിക്കവയ്യാതെ അച്ഛന്‍ വഴിയില്‍ തളര്‍ന്നു വീണു. നാവു വരണ്ടു. മരണം ഇമികിലെത്തി. വേറെ മാര്‍ഗമില്ലാതെ വന്നപ്പോള്‍ സദാചാര വ്യവസ്ഥകള്‍ മറന്ന് മകള്‍ അച്ഛന് തന്റെ മുലയൂട്ടിയെന്നും ജീവന്‍ തിരിച്ചു പിടിച്ചു എന്നുമുള്ള കഥ ഒരു സാരോപദേശമെന്ന നിലയില്‍ പറഞ്ഞു കൊടുക്കുകയും, ആ ഭാഗത്തോടെ സിനിമ ഒരു ടേണിങ്ങ് പോയിന്റിലെത്തുകയുമാണിവിടെ. ആ ഗ്രാമത്തില്‍ സംഭവിച്ചു എന്ന അര്‍ത്ഥത്തില്‍ പ്രേക്ഷകരെ ധരിപ്പിക്കുന്ന കഥയുടെ പൊരുളെന്ത് എന്ന് അന്യേഷിക്കുവാനാണ് ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത്.

അച്ഛന് മുലയൂട്ടുന്ന മകള്‍ എന്ന പേരില്‍ അതിമഹത്തായ ഒരു എണ്ണഛയാ ചിത്രം യൂറോപ്പില്‍ പിറവിയെടുത്തിരുന്നു. ‘ബാര്‍തൊളോമിസോ എസ്തെബന്‍ മുരില്ലോ’ (Bartolomé Esteban Murillo) യുടേതാണ് രചന. ഒരു കാലഘട്ടത്തിന്റെ ചരിത്ര സത്യം വിളിച്ചോതുന്ന ചിത്രമാണത്.

വൃദ്ധനായ അച്ഛനെ തടവിലിടാന്‍ അന്നത്തെ അധികാരിയുടെ കല്‍പ്പന വന്നു. അദ്ദേഹത്തിനു ദാഹത്തിനു ജലം പോലും നല്‍കാതെ പട്ടിണിക്കിട്ട് കൊല്ലണം. അതായിരുന്നു വിധി. കേണു താണു പറഞ്ഞപ്പോള്‍ ദിവസത്തില്‍ ഒരു തവണ മാത്രം സ്വന്തം പുത്രിക്ക് പിതാവിനെ ഒരു നോക്കു കാണാന്‍ അനുമതി നല്‍കി. കൂടിക്കാഴ്ച്ചക്കു മുമ്പേ ആഹാരം കരുതി വെച്ചിട്ടില്ലെന്നു ഉറപ്പു വരുത്താന്‍ മകളെ കര്‍ക്കശവും, വിശദവുമായി പരിശോധിക്കാനും കല്‍പ്പനയുണ്ടായിരുന്നു. അതിനായി കിങ്കരനമാരെയും നിയമിച്ചു. വിശന്നു പൊരിഞ്ഞ് ആ വൃദ്ധന്റെ ശരീരം ചുക്കിച്ചുളിഞ്ഞ് മരണത്തിനടുത്തെത്തിത്തുടങ്ങി. യുവതിയായ മകള്‍ക്ക് ഇതു കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു. ഒടുവില്‍ അവള്‍ തീരുമാനിച്ചു. അച്ചനെ മുലയൂട്ടുക തന്നെ. ആരുമറിയാതെ ആ ഇരുട്ടറയില്‍ നിന്നും മകള്‍ അച്ഛനെ മുലയൂട്ടിത്തുടങ്ങി. മാസങ്ങള്‍ കടന്നു പോയി, നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വൃദ്ധനെ തേടി മരണമെത്തിയില്ല. വിധി നടപ്പാക്കല്‍ പരാജയപ്പെട്ടു. അയാളെ മോചിപ്പിക്കേണ്ടി വന്നു.

അച്ഛന് മകള്‍ മുലയൂട്ടുകയോ? ഇതൊരു സദാചാര വിഷയമായി ലോകം ചര്‍ച്ച ചെയ്തു. കത്തിപടര്‍ന്ന ജനകീയ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ വിജയം മാനവികതയുടെ പക്ഷത്തായി മാറി. വന്നു ചേര്‍ന്ന ചരിത്ര സംഭവത്തെ തന്റെ പെയിന്റിങ്ങിലൂടെ ലോകത്തെ അറിയിച്ച എസ്തപന്റെ ചിത്രത്തെ വളച്ചൊടിക്കുകയായിരുന്നു ഈ സിനിയമയില്‍.

Leave a Reply

Your email address will not be published.