ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

പുല്ലൂര്‍: എടമുണ്ട രാജീവ്ജി ക്ലബ്ബിന്റെയും പ്രിയദര്‍ശിനി പുരുഷ സ്വയം സഹായ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലമായി ആചരിച്ചു. രാവിലെ നടന്ന കായിക മത്സരം പി പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. അഖില്‍, സുരേഷ് എടമുണ്ട എന്നിവര്‍ സംസരിച്ചു.

വന്‍ ജനപങ്കാളിത്തം കൊണ്ട് കായിക മത്സരം ഗംഭീര വിജയമായി. പുരുഷ-വനിത വടവലിയോടുകൂടി കായിക മത്സരം സമാപിച്ചു. വൈകീട്ട് നടന്ന സമാപന ചടങ്ങ് മുന്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പപ്പന്‍ കക്കൂത്തില്‍ അധ്യക്ഷത വഹിച്ചു. മധു കോട്ടകൊച്ചി സുധീഷ് നീരളംകൈ മജീദ് എന്നിവര്‍ സംസാരിച്ചു. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി കുട്ടികളിലെ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരവും കായിക മത്സര വിജയികള്‍ക്ക് സമ്മാനവും നല്‍കി

Leave a Reply

Your email address will not be published.