ഇല്യാസ് എ. റഹ്മാന്‍ അന്തരിച്ചു

ഇല്യാസ് എ. റഹ്മാന്‍ അന്തരിച്ചു

തളങ്കര:സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനും പഴയകാല ഫുട്ബോള്‍ താരവും ദുബായിലെ അല്‍ മന്‍സൂര്‍ ജ്വല്ലറി മാനേജറുമായ തളങ്കര ജദീദ് റോഡിലെ ഇല്യാസ് എ. റഹ്മാന്‍(62) അന്തരിച്ചു. ഇന്ന് രാവിലെ മംഗളൂരുവിലെ ആസ്പത്രിയിലായിരുന്നു അന്ത്യം. അസുഖം മൂലം ഏതാനും മാസമായി ചികിത്സയിലായിരുന്നു. യു.എ.ഇ.യിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസഫിന്റെ ട്രഷററായിരുന്നു. നാട്ടിലും ഗള്‍ഫിലും നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് സജീവമായിരുന്നു. എഴുത്തുകാരന്‍ കൂടിയായ ഇല്യാസ് എ. റഹ്മാന്റെ നിരവധി ലേഖനങ്ങള്‍ ഉത്തരദേശം അടക്കമുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ഗള്‍ഫിലും നാട്ടിലുമായി വലിയൊരു സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. അവസാന കാലം വരെയും ഫുട്ബോള്‍ രംഗത്ത് സജീവമായിരുന്നു. കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ പഴയകാല താരമായ ഇല്യാസ് ദുബായില്‍ ഈ അടുത്തും യു.എഫ്.എഫ്.സി, ടിഫ, കെഫ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. ജദീദ് റോഡ് കൂട്ടായ്മയുടെ ചെയര്‍മാനായിരുന്നു. ജദീദ് റോഡിലെ പരേതരായ ഹാജി വെളുക്ക അബ്ദുല്‍ റഹ്മാന്‍ സ്രാങ്കിന്റെയും സൈനബ ഹജ്ജുമ്മയുടെയും മകനാണ്.

ഭാര്യ: ബദ്റുന്നീസ, മക്കള്‍: നബീല്‍, ഇനാസ്, ഷൈമ. മരുമകള്‍: ഷംന. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി (വിന്നര്‍), ഷാഫി എടനീര്‍, അബ്ദു റഹീം ജദീദ് റോഡ്, റുഖിയ ഖാസിലേന്‍, ഖദീജ മുട്ടത്തോടി, പരേതരായ ബീവി പള്ളം, ആയിഷ ചൂരി, മറിയം മുട്ടത്തോടി. ഖബറടക്കം വൈകിട്ട് 5.30ന് മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.

Leave a Reply

Your email address will not be published.