‘ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത്’ : എച്ച്.പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി

‘ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത്’ : എച്ച്.പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി

ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരില്‍ എച്ച്.പി ഏറ്റവും പുതിയ ടാബ് പ്രോ 8 പുറത്തിറക്കി. 19,374 രൂപയാണ് ഇതിന്റെ വില. ടാബിന് 15 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

പൊടി,വെള്ളം എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം ഉള്ള ഈ ടാബ് റൂമിനു പുറത്തും ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രാദേശിക ഭാഷകളും ടാബില്‍ ലഭ്യമാണ്. മാര്‍ഷലോ ഒ.എസ്, 8 ഇഞ്ച് വലുപ്പം, ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി റാം,16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്, 6000 എം.എ.എച്ച് ഹൈ കപ്പാസിറ്റി ബാറ്ററി എന്നിവയാണ് ഈ ടാബിന്റെ സവിശേഷതകള്‍.

Leave a Reply

Your email address will not be published.