പ്രീ-പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ പ്രസവാവധി അനുവദിച്ചു

പ്രീ-പ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ പ്രസവാവധി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറികളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ഒരു വര്‍ഷം പരമാവധി 15 ദിവസം ആകസ്മികാവധിയും ഓണറേറിയത്തോടുകൂടി ആറുമാസം പ്രസവാവധിയും ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സ്‌പെഷ്യല്‍ കാഷ്വല്‍ ലീവിന്റെ വ്യവസ്ഥകള്‍ക്കനുസൃതമായ അവധിയുമാണ് അനുവദിച്ചത്. ടീച്ചര്‍, ആയ എന്നിവര്‍ അവധിയിലായിരിക്കുന്ന സമയത്ത് സര്‍ക്കാരിന് അധിക സാമ്ബത്തിക ബാധ്യത വരാത്ത രീതിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണം.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രീ-പ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published.