ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്കു സമീപം ഗുരുഗ്രാമിലെ സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏഴു വയസ്സുകാരനായ കുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.

ശുചിമുറി ഉപയോഗിക്കാന്‍പോയ മറ്റൊരു കുട്ടി രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി അന്വേഷണം തുടങ്ങി. ഗുരുഗ്രാമിലെ റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published.