യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ വീനസ് വില്യംസ് പുറത്ത്

യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ വീനസ് വില്യംസ് പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വീനസ് വില്യംസ്പുറത്ത്. അമേരിക്കയുടെതന്നെ 83ാം റാങ്കുകാരി സൊളേന്‍ സ്റ്റീഫന്‍സാണ് വീനസിനെ തോല്‍പ്പിച്ചത്. ആതിഥേയ താരങ്ങള്‍ അണിനിരക്കുന്ന ഫൈനലില്‍ 15-ാം സീഡ് മാഡിസണ്‍ കെയ്സ് സീഡില്ലാ താരം സൊളേന്‍ സ്റ്റീഫനെ നേരിടും.

മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് സ്റ്റീഫന്‍സ് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ വീനസ് തിരിച്ചടിച്ചു. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0ത്തിന് ഒപ്പമെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം നടന്നു. 7-5നായിരുന്നു സ്റ്റീഫന്‍സിന്റെ വിജയം.

Leave a Reply

Your email address will not be published.