പതഞ്ജലി ച്യവനപ്രാശത്തിന് കോടതിയുടെ വിലക്ക്

പതഞ്ജലി ച്യവനപ്രാശത്തിന് കോടതിയുടെ വിലക്ക്

മുംബൈ: പതഞ്ജലി സോപ്പുകള്‍ക്ക് പിന്നാലെ ച്യവനപ്രാശത്തിനും കോടതിയുടെ വിലക്ക്. ബാബാ രാംദേവിന്റെ പതഞ്ജലി ച്യവന പ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാബര്‍ ഇന്ത്യയാണ് പതഞ്ജലിയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വരും വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന് ഗുരുതരമായ നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

മുന്‍പ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്ബനി നല്‍കിയ ഹര്‍ജി പ്രകാരം പതഞ്ജലി സോപ്പുകളുടെ പരസ്യവും കോടതി തടഞ്ഞിരുന്നു. ഇതിനിടെ, പതഞ്ജലിയുടെ ആറ് മെഡിക്കല്‍ ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പതഞ്ജലിയുടെ വിവിധ ഉത്പന്നങ്ങളുടെ ഗുണമേന്മ സംബന്ധിച്ച് വിവിധയിടങ്ങളില്‍ നിന്നും ഇതിനോടകം പരാതി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.