ബ്ലൂവെയ്ല്‍ ടാസ്‌ക് പൂര്‍ത്തിയാക്കാനായി കൗമാരക്കാരി 15-ാം നിലയില്‍ നിന്നും ചാടി

ബ്ലൂവെയ്ല്‍ ടാസ്‌ക് പൂര്‍ത്തിയാക്കാനായി കൗമാരക്കാരി 15-ാം നിലയില്‍ നിന്നും ചാടി

മോസ്‌കോ: ബ്ലൂവെയ്ല്‍ ഗെയിമിന്റെ അവസാനത്തെ ടാസ്‌ക് പൂര്‍ത്തിയാക്കാനായി കൗമാരക്കാരി കെട്ടിടത്തിന്റെ 15-ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. റഷ്യയിലാണ് സംഭവം. എന്നാല്‍ പെണ്‍കുട്ടി താഴെ പാര്‍ക്ക് ചെയ്ത കാറിന്റെ ബോണറ്റില്‍ വീണതിനാല്‍ കൂടുതല്‍ അത്യാഹിതമൊന്നും സംഭവിച്ചില്ല. അതേസമയം പെണ്‍കുട്ടിയുടെ പരിക്കുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

പെണ്‍കുട്ടി ചാടാന്‍ ശ്രമിക്കുന്നതിന്റെയും കാറിന് മുകളില്‍ വീഴുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇതേ സ്ഥലത്ത് തന്നെയാണ് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു പെണ്‍കുട്ടികള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ആറു മാസത്തിനിടയില്‍ ബ്ലൂവെയ്ല്‍ കളിച്ച് സ്വയം വെടിയേറ്റ് 130 പേരാണ് റഷ്യയില്‍ മാത്രം ജീവനൊടുക്കിയത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കില്ലര്‍ ഗെയിം ബ്ലൂവെയ്ല്‍ ജീവനൊടുക്കല്‍ തുടരുകയാണ്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും ബ്ലൂവെയ്ല്‍ കളിച്ച് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജീവനൊടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published.