ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി കുണ്ടംകുഴിയില്‍ ഒന്നരവയസുകാരന്‍ മരിച്ചു

ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി കുണ്ടംകുഴിയില്‍ ഒന്നരവയസുകാരന്‍ മരിച്ചു

കാസര്‍കോട്: ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. കാസര്‍കോട് കുണ്ടംകുഴി സ്വദേശി ശിവപ്രസാദിന്റെ മകന്‍ ആദിയാണ് മരിച്ചത്. കളിക്കുന്നതിനിടെ വായില്‍വച്ച ബലൂണ്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. കൊണ്ടയില്‍ കുടുങ്ങിയ ബലൂണ്‍കഷ്ണം പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.