ബീഫ് വിഷയത്തില്‍ നടി സുരഭിയുടെ നേരെ തിരിഞ്ഞവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

ബീഫ് വിഷയത്തില്‍ നടി സുരഭിയുടെ നേരെ തിരിഞ്ഞവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെ ബീഫ് കഴിച്ച നടി സുരഭിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞാണ് ചില കപട സദാചാര വാദികള്‍ സുരഭിക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇതിനെതിരെയാണ് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. ഓണ ദിവസം മദ്യം കഴിക്കാമെങ്കില്‍ ബീഫും കഴിക്കാം. അത് ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുന്നുവെന്ന വാദത്തെയും പണ്ഡിറ്റ് തള്ളി. വടക്കന്‍ കേരളത്തില്‍ ഓണത്തിന് മാംസ വിഭവങ്ങള്‍ നിര്‍ബന്ധമാണെന്നും പണ്ഡിറ്റ് പറഞ്ഞു. ദേശീയ ജേതാവ് കൂടിയായ സുരഭി കോഴിക്കോട് സ്വദേശിനിയാണെന്നതും ഇവിടെ ശ്രദ്ധയം.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:
ഒരു പ്രമുഖ നടി ഓണ ദിനം ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ചില പ്രമുഖരെല്ലാത്തവര്‍ വിഷമം പറഞ്ഞു post ഇടുന്നതും, അതു ചില medias പൊലിപ്പിച്ച് കാണിച്ച് അനാവശ്യ പ്രാധാന്യം നല്കി ചര്‍ച്ചകള്‍ നടത്തി rating കൂട്ടൂവാനായ് ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഏതൊരു കാര്യത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന ദേശം, കാലം, സമയം, വൃക്തികള്‍ എന്നിവ നോക്കിയാകണം. ഓണ സദ്യക്കു തെക്കേ കേരളത്തെ ജനങ്ങള്‍ നല്‍കുന്ന അത്രയും പവിത്രത വടക്കെ കേരളത്തില്‍ ചിലയിടങ്ങളില്‍ നല്‍കാറില്ല…..പലരും ഈ ദിവസം non vegetarian food
കഴിക്കാറുണ്ട്. ഈ സത്യം കൂടി ഉള്‍കൊണ്ട് വിമര്‍ശിക്കുക. മലബാര്‍ area യിലെ ആസ്ഥാന ഭക്ഷണമാണ് ബീഫും പൊറാട്ടയും. രാവിലെ 7 മണി മുതല്‍ രാത്രി 2 മണി വരെ ഈ ഭക്ഷണം പലയിടത്തും കിട്ടും.നല്ല egetarian hotel പല ,ഭാഗത്തും ഇല്ല. ഞാന്‍ മുമ്പ് ആയി ജീവിച്ചപ്പോള്‍ നല്ലൊരു
Vegetarian ഭക്ഷണം കിട്ടുവാന്‍ ഒരുപാട് കഷ്ടപ്പട്ടു. എന്തു ഭക്ഷണം കഴിക്കുന്നു എന്നതെല്ലാം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്രമല്ലെ. ഓണ ദിവസം എത്ര പേര്‍ മദ്യം കഴിക്കുന്നു. അതും തെറ്റല്ലേ? ….മറ്റുള്ളവര്‍ക്കു ബദ്ധിമുട്ടാകാതെ ഏതൊരാള്‍ക്കും ജീവിച്ചൂടെ…..എന്തു കഴിച്ചു എന്നതല്ല എന്തെങ്കിലും ഒക്കെ കഴിക്കുവാന്‍ ഉണ്ടാകുക എന്നതാണ് പ്രധാനം.വ്യക്തി പരമായ് ഓണ ദിവസം എന്നല്ല ഒരു ദിവസങ്ങളിലും
Non vegetarian food കഴിക്കുവാന്‍ എനിക്ക് ഇഷ്ടമല്ല. പക്ഷേ unfortunately ഞാന്‍ പലപ്പോഴും ഈ ചിന്തയില്‍ പരാജയപ്പൃടുന്ന നമ്മുടെ പല്ലുകളോ, വയറോ ഈ ചിക്കനും, കോഴിയും, ബീഫും കഴിക്കുന്ന രീതിയില്‍ അല്ലാ ഉള്ളത്. vegetarian കക്കുകുന്നവര്‍ക്കു കൂടുതല്‍ ക്ഷമയും കാണാറുണ്ട്…!So ദയവു ചെയ്ത് ഇതുപൊലുള്ള അനാവശ്യ വിവാദം ഉണ്ടാക്കരുത്. India is an independent country. petrol, diesel വില കൂടുന്നൂ, വില കൂടുന്നു, gasന്റെ വില കൂടുന്നൂ,ചൈനയുടേയും ഉത്തര കൊറിയയുടേയും യുദ്ധക്കൊതി, സുനാമി വീണ്ടും ഉണ്ടാകാിനുള്ള സാധ്യത, കേരളത്തില്‍ മദൃപാനം വര്‍ദ്ധിച്ചത്, സ്ത്രീ പീഡനങ്ങള്‍, Santhosh Pandit സൂപ്പര്‍സ്റ്റാര്‍ ആകുമോ? സതീശന്‍ സിനിമ മെഗാ ഹിറ്റാകുമോ?… Etc, etc നമ്മുടെ ജീവിതവുമായ് ബദ്ധമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തൂ.

Leave a Reply

Your email address will not be published.