വിമന്‍ കളക്ടീവിനെ പിന്തുണച്ച് നടി ഭാവന

വിമന്‍ കളക്ടീവിനെ പിന്തുണച്ച് നടി ഭാവന

കൊച്ചി: സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുശ്രദ്ധയിലേക്ക് എത്തിക്കാന്‍ ‘വിമന്‍ ഇന്‍ സിനിമാ കളക്ടീവ്’ പോലുള്ള സംഘടനകള്‍ സഹായിക്കുമെന്ന് നടി ഭാവന പറഞ്ഞു.
ക്യാമറയുടെ പിന്നിലേക്കും സ്ത്രീകള്‍ കടന്നുവരണം. സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കേണ്ട കാര്യമില്ല. നേരിടുന്ന പ്രശ്നങ്ങള്‍ പറതാനുള്ള ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ പോലെയുള്ള ഒരു പ്ലാറ്റ്ഫോം ഉള്ളത് നല്ലതാണെന്നും ഭാവന പറയുന്നു.
ആ സംഘടനയില്‍ തനിയ്ക്ക് പ്രവര്‍ത്തിക്കാനായിട്ടില്ലെന്നും അന്നാല്‍ അത്തരമൊരു വേദി ഉള്ളത് നല്ലതാണെന്നും ഭാവന പറഞ്ഞു.മാതൃഭൂമിയുടെ കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവനയുടെ അഭിപ്രായ പ്രകടനം.’ആദ’ത്തിന്റെ സ്‌കോട്ട്ലന്‍ഡിലെ ചിത്രീകരണകാലം തനിയ്ക്ക് സന്തോഷകരമായ അനുഭവത്തിലാണ് ഇപ്പോള്‍
നടി.ശശികുമാര്‍ ചിത്രം ‘മാസ്റ്റേഴ്‌സ്’, അനില്‍ സി.മേനോന്‍ ചിത്രം ‘ലണ്ടന്‍ ബ്രിഡ്ജ്’ എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആദം’. കേളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായിരുന്നു ചിത്രീകരണം. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.’ആദ’ത്തിന്റെ സ്‌കോട്ട്ലന്‍ഡിലെ ചിത്രീകരണകാലം തനിയ്ക്ക് സന്തോഷകരമായ അനുഭവമാണെന്നും നടി പറയുന്നു .

Leave a Reply

Your email address will not be published.