ഫോണ്‍ വിളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്ത പൊലീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഫോണ്‍ വിളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്ത പൊലീസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചണ്ഡിഗഢ്: ഫോണ്‍ വിളിച്ചുകൊണ്ട് ബൈക്കില്‍ യാത്ര ചെയ്ത പൊലീസിന്റെ വീഡിയോറോഡപകടങ്ങളുടെ പ്രധാന കാരണം തന്നെ പലപ്പോഴും ഇവയാണ്. ബൈക്ക് ഓടിക്കുന്നതിനിടയില്‍ അത്യാവശ്യ കാര്യത്തിനായി മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ പൊലീസിന്റെ കണ്ണിലെങ്ങാനും പെട്ടിട്ടുള്ളവര്‍ക്കറിയാം കിട്ടിയിട്ടുള്ള പിഴയുടെ കാര്യം.

വലിയ തുക തന്നെ പിഴയായി നല്‍കേണ്ടിവരും. എന്നാല്‍ നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് മാത്രം ബാധകമായതാണോ. അല്ല എന്നതാണ് വിശ്വാസമെങ്കിലും പലപ്പോഴും നിയമപാലകര്‍ നിയമം പാലിക്കാറില്ലെന്ന കാര്യം ഏവര്‍ക്കുമറിയാം. അത്തരത്തില്‍ ഒരു സംഭവമാണ് ചണ്ഡീഗഡിലുമുണ്ടായത്. ബൈക്ക് യാത്രയ്ക്കിടെ നിയമപാലകന്‍ തന്നെ നിയമം തെറ്റിക്കുകയായിരുന്നു.

ബൈക്കില്‍ കയറിയതു മുതല്‍ പൊലീസുകാരന്റെ ചെവിയില്‍ മൊബൈല്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഒരു ബൈക്ക് യാത്രക്കാരന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. എന്നാല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പൊലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരനെ നിയമപാലകന്‍ വെറുതേ വിടുമോ. നന്നായി തന്നെ കൈകാര്യം ചെയ്തു.

എന്തായാലും നിയമ ലംഘനം നടത്തുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സുരീന്ദര്‍ സിംങ് എന്ന ഹെഡ് കോണ്‍സ്റ്റബളിന് ജോലി നഷ്ടമായി. ഇയാളെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തീവാരിയടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഷെയര്‍ ചെയ്ത് നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.