നടന്‍ ശ്രീനിവാസന്റെ കണ്ണൂരിലെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം

നടന്‍ ശ്രീനിവാസന്റെ കണ്ണൂരിലെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം

കൂത്തുപറമ്പ്: നടന്‍ ശ്രീനിവാസന്റെ കണ്ണൂരിലെ കൂത്തുപറമ്പിലുള്ള വീടിന് നേരെകരി ഓയില്‍ പ്രയോഗം. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത് എന്ന് പറയുന്നു. ഇന്നലെ ശ്രീനിവാസന്‍ ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണോ അതോ അക്രമരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളാണോ കരിഓയില്‍ പ്രയോഗത്തിന് പിന്നിലെ വൈരാഗ്യമെന്ന് വ്യക്തമല്ല. വീടിന്റെ ചുമരിലും ഗെയിറ്റിലുമാണ് കരിഓയില്‍ ഒഴിച്ചത്.

‘പെയിന്റിംഗിന്റെ ജോലി അറിയാവുന്നവര്‍ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. എന്നാല്‍ അവര്‍ വീട് മുഴുവനും പെയിന്റ് ചെയ്തിരുന്നെങ്കില്‍ സന്തോഷമായേനെ’- സംഭവത്തെക്കുറിച്ച് ശ്രീനിവാസന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. അതേസമയം സംഭവത്തില്‍ ആരെയും പ്രത്യേകമായി സംശയിക്കുന്നില്ലെന്നും. പൊലീസില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് കൂടാതെ സമീപകാലത്തായി നടത്തുന്ന പ്രസംഗങ്ങളിലെല്ലാം കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published.