എ.ആര്‍ റഹ്മാനോട് ഇന്ത്യവിട്ട് പോകാന്‍ പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

എ.ആര്‍ റഹ്മാനോട് ഇന്ത്യവിട്ട് പോകാന്‍ പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇതല്ല എന്റെ ഇന്ത്യയെന്ന് പറഞ്ഞ വിഖ്യാത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനോട് എന്നാല്‍ ഇന്ത്യ വിട്ട് പോകൂവെന്ന് വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ്. താങ്കളുടെ മനസിലെ ഇന്ത്യ ഇതല്ലെങ്കില്‍ താങ്കള്‍ ഇന്ത്യ വിട്ട് പോകുന്നതാണ് നല്ലത് എന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റഹ്മാനോട് ആവശ്യപ്പെടുന്നത്.

നേരത്തെ റഹ്മാന്റെ അഭിപ്രായത്തിനെതിരെ മലയാളികള്‍ അടക്കം ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് പണ്ഡിറ്റിന്റെയും വരവ്. റഹ്മാന്റെ പ്രതികരണം കേട്ടാല്‍ ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു കൊലപാതകം നടക്കുന്നതെന്ന് തോന്നുമെന്നും സന്തോഷ് പരിഹസിക്കുന്നു. താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ് ഒരിക്കലും അത്യാവശ്യമല്ല. നല്ല കഴിവുള്ള എത്രയോ സംഗീതജ്ഞര്‍ ഇവിടെയുണ്ട്. താങ്കള്‍ ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും.

കൂടാതെ ഇന്ത്യ പെട്ടെന്നൊന്നും താങ്കളുടെ സ്വപ്ന ഇന്ത്യയാകില്ലെന്നും ഇവിടെ നിന്നും ഇനിയും കാശുണ്ടാക്കണമെങ്കില്‍ മാത്രം ഇവിടെ നിന്നാല്‍ മതിയെന്നുമാണ് സന്തോഷിന് റഹ്മാനോടുള്ള ഉപദേശം.

Leave a Reply

Your email address will not be published.