ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി മലയാള മണ്ണില്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ട്രോഫി മലയാള മണ്ണില്‍

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മൂന്നു ദിവസത്തെ പര്യടനത്തിനായി ഈ മാസം 21 നു ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തും.തുടര്‍ന്ന് 22ന് മത്സരം നടക്കുന്ന പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രദര്‍ശനത്തിനുവയ്ക്കും. മത്സരത്തിന്റെ കേരളത്തിലെ സംഘാടകര്‍ക്കും ഓഫീഷ്യല്‍സിനും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് അന്നേ ദിവസം ട്രോഫി കാണാനുള്ള അവസരം.

അടുത്ത ദിവസം വാഹന വ്യൂഹങ്ങളുടെ അകമ്ബടിയോടെ നഗരത്തിലെ പ്രധാന സ്‌കൂളുകളില്‍ ട്രോഫി എത്തിക്കും. ഫിഫ നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകളിലാണു ട്രോഫി കൊണ്ടുപോകുക. അവിടെ കുട്ടികള്‍ക്ക് ട്രോഫി കാണാന്‍ അവസരം ഉണ്ടാകും.
പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കുന്നത് 24നാണ്. അന്നേ ദിവസം ഉച്ചയ്ക്കു ശേഷം ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡ ഗാമ സ്വകയറില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും.ഇന്ത്യ ആദ്യമായി വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ട്രോഫിക്ക് വന്‍ സ്വീകരണമൊരുക്കാന്‍ തയാറെടുക്കുകയാണ് കൊച്ചി.

Leave a Reply

Your email address will not be published.