സഹപ്രവര്‍ത്തകയ്ക്ക് പിന്‍തുണയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സഹപ്രവര്‍ത്തകയ്ക്ക് പിന്‍തുണയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

കണ്ണൂര്‍: മലയാള ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് നടക്കവെ ആക്രമിക്കപ്പെട്ട നടിക്ക് പിന്‍തുണയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. നടിക്ക് വേണ്ടി ഒപ്പുശേഖരണം നടത്തിയാണ് ഇവര്‍ രംഗത്തെത്തിയത്. തലശ്ശേരിയില്‍ സിനിമാ അവാര്‍ഡ് ദാന ചടങ്ങ് നടന്ന സ്ഥലത്തിന് സമീപമായിരുന്നു ഒപ്പുശേഖരണം. പ്രശസ്ത നടി നിലമ്പൂര്‍ അയിഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒപ്പുശേഖരണത്തിന് നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സന്റ്, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‘കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡും വനിതാ കൂട്ടായ്മ സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published.