ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍

ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍

ബംഗളൂര്‍: ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സി.സി.ടി.വി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ആന്ധ്രാ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാളെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. പല സ്ഥലങ്ങളിലായി ഇയാളെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടു.

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്പെക്ടറുമാര്‍ ഉള്‍പ്പെടെ 44 പേരെ പുതുതായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു.

ദൃശ്യങ്ങളില്‍ വ്യക്തമായ ആള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാനും കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫിസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫിസില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.