ഓണത്തിനൊരുമുറം പച്ചക്കറി ദൃശ്യാവിഷ്‌കാരമൊരുക്കി എഫ്.ഐ.ബി

ഓണത്തിനൊരുമുറം പച്ചക്കറി ദൃശ്യാവിഷ്‌കാരമൊരുക്കി എഫ്.ഐ.ബി

സംസ്ഥാന കൃഷിവകുപ്പിന്റെ ഈ വര്‍ഷത്തെ ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയായ ഓണത്തിനൊരു മുറം പച്ചക്കറിയുടെ ദൃശ്യാവിഷ്‌കാരമാണ് ഓണം വാരാഘോഷത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 63 ലക്ഷം കുടുംബാംഗങ്ങളെ കേന്ദ്രികരിച്ചു
കൊണ്ടായിരുന്നു കൃഷിവകുപ്പ് പ്രസ്തുത പദ്ധതി ആവിഷ്‌കരിച്ചത്.

ഹരിത കേരള മിഷന്റെ ഭാഗമായി എല്ലാവരും കര്‍ഷകരാകുക, എല്ലായിടവും കൃഷിയിടമാക്കുക, എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

ഓണം-ബക്രീദ് ഉത്സവ സീസണ്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എല്ലാ കുടുംബവും ആവശ്യമായ പച്ചക്കറികള്‍
ലഭ്യമായ സ്ഥലത്ത് വിളയിച്ചെടുക്കുക എന്നതാണ്. ഓണത്തിനു മാത്രമല്ല തുടര്‍ന്നും ഇത് ഒരു ശീലമാക്കുകയും അതുവഴി ഭക്ഷ്യ സുരക്ഷയും സുരക്ഷിത ഭക്ഷണവും എന്ന സങ്കല്പത്തിന് ഒരു മുതല്‍ക്കൂട്ടായി മാറുക എന്നതുമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

ഈ ഒരു ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു കുടുംബത്തിലെ എല്ലാവരും ഒന്നു ചേര്‍ന്ന് പച്ചക്കറിയും പഴങ്ങളും നട്ടു വളര്‍ത്തി സംരക്ഷിക്കുന്നതിന്റെയും വിള സമൃദ്ധി ആസ്വദിക്കുന്നതിന്റെയും നേര്‍ക്കാഴ്ചയാണ് നിശ്ചല ദൃശ്യമൊരുക്കി കൃഷിവകുപ്പ് ഓണാഘോഷത്തില്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published.