ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

ജി.എസ്.ടി: വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് പണികിട്ടും

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതിനു ശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ നടപടി എടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും മന്ത്രി വിമര്‍ശിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിംഗ് കമ്മറ്റി ഈ ആഴ്ച രൂപീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ.്ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് വില വര്‍ധനവ് ഉണ്ടായയെന്ന് തോമസ് ഐസക് തുറന്നു സമ്മതിച്ചു.

വില നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ വേണ്ടത്ര രീതിയില്‍ ഇടപെട്ടില്ല. ജി.എസ.്ടി നിലവില്‍ വന്നതിനു മുന്‍പും ശേഷവും ഉള്ള ഉത്പന്നങ്ങളുടെ വില പരിശോധിച്ച് വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ഐസക് വ്യക്തമാക്കി. 75 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകളില്‍ 18 ശതമാനം നികുതി ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിനെതിടെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുപ്പിവെള്ളത്തിന് എം.ആര്‍.പി വിലയെ കൂടാതെ നികുതി ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയുണ്ടാകും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ഈ ആഴ്ച തന്നെ സംസ്ഥാനത്ത് രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജി.എസ്.ടിയുടെ കാര്യത്തില്‍ വ്യക്തത വന്നില്ല. ആദ്യമാസത്തിലെ വരുമാനം മാത്രം നോക്കി ഒന്നും പറയാനികില്ലെന്നും ഐസക് പറഞ്ഞു. കോമ്പസിഷന്‍ നികുതി കുറയ്ക്കുന്നവര്‍ക്ക് എതിരെ പരിശോധനകള്‍ നടത്തി നടപടിയെടുക്കണമെന്ന് തോമസ് ഐസക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.

Leave a Reply

Your email address will not be published.