മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യചെയ്ത അനിതയുടെ കുടുംബത്തെ ഇളയ തലപതി സന്ദര്‍ശിച്ചു

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം നൊന്ത് ആത്മഹത്യചെയ്ത അനിതയുടെ കുടുംബത്തെ ഇളയ തലപതി സന്ദര്‍ശിച്ചു

നീറ്റ് വഴിയുള്ള മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്ത് ജീവിതം അവസാനിപ്പിച്ച തമിഴ്‌നാട് സ്വദേശി അനിതയുടെ കുടുംബത്തെ വിജയ് സന്ദര്‍ശിച്ചു. നടന്‍ വിജയ് അനിതയുടെ സഹോദരന്‍ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.സോഷ്യല്‍ മീഡിയയിലൂടെയുള്ള വാചകകസര്‍ത്തല്ല, വിജയ് പ്രവര്‍ത്തിച്ച് കാണിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

കര്‍ഷക സമരത്തില്‍ വിജയ് സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ രംഗത്ത് വന്നിരുന്നു. പൊതുവെ സംസാരിക്കാന്‍ വിമുഖതയുള്ള വിജയ് ഒരു പുരസ്‌കാര ചടങ്ങില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.ഇതിനു മുന്‍പ് നടനും സംവിധായകനുമായ ജി വി പ്രകാശ് അനിതയുടെ കുടുംബം സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു . രജനീകാന്ത്, സന്താനം, കമല്‍ഹാസന്‍, സൂര്യ, കീര്‍ത്തി സുരേഷ് തുടങ്ങിയ പല പ്രമുഖരും അനിതയുടെ മരണത്തില്‍ തങ്ങളുടെ അനുശോചനവും ആശങ്കയും അറിയിച്ചിരുന്നു.
ഉമശഹ്യവൗിേ

Leave a Reply

Your email address will not be published.