ഇ പി രാജ്മോഹന്‍ കാര്‍ഷിക സര്‍വകലാശാല കണ്‍ട്രോളര്‍

ഇ പി രാജ്മോഹന്‍ കാര്‍ഷിക സര്‍വകലാശാല കണ്‍ട്രോളര്‍

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറിയും ധനകാര്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയുമായ ഇ പി രാജ്മോഹന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല കണ്‍ട്രോളറായി നിയമിതനായി. ചെറുവത്തൂര്‍ പൊന്മാലം സ്വദേശിയാണ്. ബ്ലോക്ക് പഞ്ചായത്ത് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തില്‍ ആറുവര്‍ഷവും കാസര്‍കോട് കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസറായി നാലുവര്‍ഷവും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി രണ്ടരവര്‍ഷവും പ്രവര്‍ത്തിച്ചു.

മുഖ്യമന്ത്രിയുടെ 2012 ലെ ഇന്നവേഷന്‍ പുരസ്‌ക്കാരം, ഗുഡ് സര്‍വീസ് എന്‍ട്രി എന്നിവ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടുതവണ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാര്‍ഷിക പദ്ധതി ചെലവഴിച്ച സ്ഥാപനമാകുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ജലസംരക്ഷണം, വിവിധമേഖലകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ബിരുദാനന്തരബിരുദം സാമ്പത്തിക ശാസ്ത്രത്തില്‍ സ്വര്‍ണ മെഡലോടെ ഒന്നാംറാങ്ക് നേടി.

Leave a Reply

Your email address will not be published.