നടി ബി.വി രാധ കന്നട സിനിമകളോട് വിട പറഞ്ഞു

നടി ബി.വി രാധ കന്നട സിനിമകളോട് വിട പറഞ്ഞു

ബംഗലൂരു: കന്നഡ സിനിമകളിലൂടെ ശ്രദ്ധേയമായ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ബി.വി രാധ അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദ്രോഹത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലായി 330 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1964 ല്‍ പുറത്തിറങ്ങിയ ഡോ.രാജ്കുമാര്‍ അഭിനിയിച്ച നവകോടി നാരായണ എന്ന ചിത്രത്തിലൂടെയായിരുന്നു രാധയുടെ അരങ്ങേറ്റം.

പ്രശസ്ത കന്നഡ ചലച്ചിത്ര സംവിധായകനായിരുന്ന കെ.എസ്.എല്‍.വി സ്വാമിയാണ് രാധയുടെ ഭര്‍ത്താവ്. രണ്ടുവര്‍ഷം മുമ്പേ രാധയ്ക്ക് ക്യാന്‍സര്‍ പിടിപെട്ടിരുന്നു. ഭര്‍ത്താവ് പിന്നീട് മരണപ്പെട്ടതോടെ അഭിനയം നിര്‍ത്തി സിനിമാ നിര്‍മാണത്തില്‍ സജീവമാകുകയായിരുന്നു. 1948 ല്‍ ഗംഗപ്പയുടേയും നാഗമ്മയുടെയും മകളായി ജനിച്ച് രാധ ചെറുപ്പം മുതല്‍ തന്നെ നൃത്തത്തിനോടും സിനിമയോടും അമിതമായ താല്‍പര്യമുണ്ടായിരുന്നു. ഇത് മനസിലാക്കിയ അല്‍വാസി സിനിമയില്‍ അഭിനയിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു. അങ്ങനെയാണ് മദ്രാസിലെത്തി തന്റെ സിനിമാ ലോകമാരംഭിക്കുന്നത്.

തുടര്‍ന്ന് ടോഗുദീപ, പ്രേമമയി, കിലാഡി രാഗ, ദേവമാനവ, രാജദുര്‍ഗാധ രാസ്യ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായി. ഇടിനിടേ തമിഴിലും അഭിനയിച്ചു. തമിഴില്‍ കുമാരി രാധ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് നര്‍ത്തകിയായും അറിയപ്പെട്ടു. നാടകരംഗത്തും രാധ സജീവമായിരുന്നു. നടവ്രന എന്ന പേരില്‍ രാധ ആരംഭിച്ച നാടകസംഘത്തിന് വലിയ പിന്തുണയാണ് നാനാ ഭാഗത്ത് നിന്ന് ലഭിച്ചത്. ദക്ഷിണേന്ത്യയിലെ പ്രശസ്ത നടന്മാരായ എംജിആര്‍, ശിവാജി ഗണേശന്‍, എന്‍ടിആര്‍ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ കല രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് കന്നഡ സര്‍ക്കാര്‍ കനകരത്ന പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. രാധയുടെ ആഗ്രഹപ്രകാരം മൃതദേഹം രാമൈ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കി.

Leave a Reply

Your email address will not be published.