കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുമ്പള:ആരിക്കാടി പുഴയില്‍ തോണിമറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആരിക്കാടി കടവത്തെ മൊയ്തീന്‍ കുഞ്ഞി- ഖദീജ ദമ്പതികളുടെ മകന്‍ മുനാസി (22)ന്റെ മൃതദേഹമാണ് കണ്ടെത്തിയ്. തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ പുഴയിലേക്ക് പോയത്. ഇതിനിടെ തോണി മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുനാസ് മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസും, കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സഹോദരങ്ങള്‍: അഷ്‌റഫ്, ഹനീഫ, മുസ്തഫ, നിയാസ്, ബീഫാത്വിമ.

Leave a Reply

Your email address will not be published.