അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വെളുത്തേടത്ത് നായര്‍ സമാജം ജില്ലാ കമ്മിററിയുടെ നേതൃത്വത്തില്‍ നടന്ന അനുമോദന ചടങ്ങ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ജില്ലയില്‍ ഉന്നത വിജയം നേടിയ സമുദായത്തില്‍ പെട്ട കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. കൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി.രാജേഷ്, വി.വി.ചന്തു, വി.കൃഷ്ണന്‍, വി.നാരായണന്‍, കെ.വി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.