കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ് അഡ്വ.കെ.ശ്രീകാന്ത്

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതികള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ് അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതികള്‍ കേരളത്തിലെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് ബജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉപഭോക്താക്കളെ തെരഞ്ഞെടുത്തതിലുള്ള അപാകതകള്‍ പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക, പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകാന്ത്.

പാവപ്പെട്ടവരുടെ വീടെന്ന സ്വപ്ന സാക്ഷാത്കരിക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ഭവന പദ്ധതി കേരളത്തില്‍ ലൈഫെന്ന് പേരുമാറ്റി സിപിഎം സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിവിധ പദ്ധതികളുടെ ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണ് ചെയ്യുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് തൊളിലുറപ്പ് കൂലി വര്‍ദ്ധിപ്പിക്കുകയും, ബാങ്ക് വവിയാക്കുകയും ചെയ്തു. പക്ഷെ കേരള സര്‍ക്കാര്‍ കൃത്യമായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് കാരണമാണ് പണം കൈമാറുന്നതില്‍ കാലതാമസം വന്നിട്ടുള്ളത്. സ്വന്തം വീഴ്ച മറച്ച് വെച്ച് കേന്ദ്രസര്‍ക്കാറിനെ പഴിചാരി നടക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. റോഡുകളെല്ലാം തകര്‍ന്ന തോടായി മാറികഴിഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച് മഴക്കുഴികള്‍ ഇന്ന് റോഡുകളിലാണുള്ളതെന്ന് ശ്രികാന്ത് കൂട്ടിച്ചേര്‍ത്തു.

ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സദാശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട് കെ.വി.പുരുഷോത്തമന്‍, വൈസ് പ്രസിഡണ്ട് കൈലാസ്, ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ മാധവന്‍ നായര്‍, കൃഷ്ണന്‍, മണികണ്ഠന്‍, ബിജെപി ജില്ലാ കമ്മറ്റിയംഗം ശ്രീനിവാസന്‍, പഞ്ചായത്ത് സെക്രട്ടറിമാരായ അച്യുതന്‍ തലക്ലായി, എം.ഭാസ്‌കരന്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി തമ്പാന്‍ അച്ചേരി തുടങ്ങിയവര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.