കേരളത്തില്‍ മാവേലിനാടിന് തുല്യമായ ഭരണം-റവന്യു മന്ത്രി

കേരളത്തില്‍ മാവേലിനാടിന് തുല്യമായ ഭരണം-റവന്യു മന്ത്രി

മാനുഷരെ ഒുപോലെ കാണു, കള്ളവും ചതിയുമില്ലാത്ത, കള്ള പറകളില്ലാത്ത പൊളിവചനങ്ങള്‍ പറയാത്ത ബാലമരണങ്ങള്‍ കേള്‍ക്കാനില്ലാത്ത ഭരണമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുതെ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഓണം ഒരുമ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കി ഓണം ആഘോഷിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. നിത്യോപയോഗസാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഓണം ബക്രീദ് ചന്തകളിലൂടെ ലഭ്യമാക്കി.

സാമ്പത്തിക പ്രയാസം നേരിടുവരുടെ കകണ്ണീരൊപ്പി. പരാതികളില്ലാതെ ഓണം എല്ലാവര്‍ക്കും ആഘോഷിക്കാന്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. ഓണാഘോഷം കൂട്ടായ്മയുടെ ആഘോഷമാണ്. ഒരുമയുടെ ആഘോഷം. വരും വര്‍ഷങ്ങളിലും കൂടുതല്‍ പൊലിമയോടെ ഓണാഘോഷം സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.