നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

നാദിര്‍ഷയ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായ്ക്കെതിരെ പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. നടിയെ ആക്രമിക്കുന്നതിന് തൊട്ടു മുമ്പ് നാദിര്‍ഷായില്‍ നിന്നും പണം വാങ്ങിയതായി പള്‍സര്‍ സുനി.

തൊടുപുഴയില്‍ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ ഷൂട്ടിങ് സെറ്റിലെത്തിയാണ് നാദിര്‍ഷയുടെ മാനേജറിന്റെ പക്കല്‍ നിന്നും സുനി പണം വാങ്ങിയത്. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് പണം വാങ്ങിയതെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. 25000 രൂപ വാങ്ങിയതായാണ് സുനി മൊഴി.

സുനി തൊടുപുഴയില്‍ എത്തിയതിന് മൊബൈല്‍ ടവര്‍ രേഖകളില്‍ സ്ഥിരീകരണമുണ്ട്. നാളെയാണ് നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ഈ ഹര്‍ജിയില്‍ വിധി വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ്. ഈ മാസം ആറാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയെങ്കിലും, നെഞ്ചു വേദനയാണെന്നറിയിക്കുകയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. എന്നാല്‍ ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് 13ാം തീയതിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published.