ഗുജറാത്ത് കലാപക്കേസ്: അമിത്ഷായ്ക്ക് സമന്‍സ്

ഗുജറാത്ത് കലാപക്കേസ്: അമിത്ഷായ്ക്ക് സമന്‍സ്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ സാക്ഷി വിസ്താരത്തിന് ഹാജരാവാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത്ഷായോട് അഹമ്മദാബാദിലെ വിചാരണ കോടതി ആവശ്യപ്പെട്ടു. കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ മായാ കോട്‌നാനിയുടെ അപേക്ഷയെ തുടര്‍ന്നാണ് കോടതി തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ അമിത് ഷായോട് ഉത്തരവിട്ടത്.

2002 ല്‍ ഗുജറാത്തിലെ നരോദയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലെന്നതിന് സാക്ഷിയാണ് അമിത്ഷായെന്നാണ് മായാകോട്‌നാനിയുടെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ സാക്ഷി പറയാന്‍ ദേശീയാധ്യക്ഷനെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും കോട്‌നാനി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അമിത്ഷായെ വിളിച്ച് വരുത്താന്‍ കോടതി തീരുമാനിച്ചത്.

Leave a Reply

Your email address will not be published.