ഒരു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കും: കേന്ദ്രസര്‍ക്കാര്‍

ഒരു ലക്ഷം കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കും: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കടലാസ് കമ്പനികളുമായി ബന്ധം പുലര്‍ത്തുന്ന 1.06 ലക്ഷം ഡയറക്ടര്‍മാരെ യോഗ്യരാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരായ പോരാട്ടം എന്നനിലയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ബിനാമി ഇടപാടുകള്‍ക്കുള്ളതെന്ന സംശയത്തില്‍ രണ്ട് ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 209,032 ബാങ്ക് അക്കൗണ്ടുകളും ധനമന്ത്രാലയം മരവിപ്പിച്ചിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കമ്പനി നിയമ പ്രകാരം 1,06,578 ഡയറക്ടര്‍മാരെ അയോഗ്യരാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നു വര്‍ഷമായി റിട്ടേണുകള്‍ നല്‍കാതിരിക്കുകയോ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്ന ഡയറക്ടര്‍മാരെ അയോഗ്യരാക്കുന്നതിനു പുറമേ അഞ്ചു വര്‍ഷത്തേക്ക് കമ്പനികളുടെ ഡയറക്ടര്‍ പദവി വഹിക്കുന്നതില്‍നിന്നു വിലക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published.