യുവതിയെ പീഡിപ്പിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരന്‍ അറസ്റ്റില്‍

യുവതിയെ പീഡിപ്പിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരന്‍ അറസ്റ്റില്‍

വിദ്യാനഗര്‍:യുവതിയെ പീഡിപ്പിച്ച കേസില്‍ വസ്ത്രാലയ ജീവനക്കാരനെ അറസ്റ്റ് ചെയ്യ്തു.മുട്ടത്തൊടി ഹിദായത്ത് നഗറിലെ സര്‍ഫ്രാസിനെയാണ് (31)വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. 28 കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയും നഗ്ന രംഗങ്ങള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
സംഭവം പുറത്തറിഞ്ഞതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. യുവാവും ഉപേക്ഷിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് വീട്ടില്‍ സൗകര്യം ചോദിച്ചു സൗഹൃദം സ്ഥാപിച്ചു പീഡിപ്പിക്കുയായിരുന്നു എന്നും പരാതിയില്‍ പറയുന്നു

Leave a Reply

Your email address will not be published.