വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍

പാലക്കാട്: വൃദ്ധ ദന്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തോലന്നൂര്‍ പൂളക്കപ്പറന്പ് സ്വാമിനാഥന്‍ (72), ഭാര്യ പ്രേമ കുമാരി (62) എന്നിവരാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമ കുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
ആലത്തൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള തോലന്നൂര്‍ എന്ന പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. ഇവര്‍ കൊല്ലപ്പെട്ടതായി സമീപവാസികളാണ് പോലീസിനെ അറിയിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.