സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് തുടങ്ങും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയും മതപ്രഭാഷണ പരമ്പരയും 14ന് വ്യാഴാഴ്ച തുടങ്ങും. സൗത്ത് ചിത്താരിയില്‍ പ്രത്യേകം സജ്ജീകരിച്ച മാട്ടുമ്മല്‍ മുഹമ്മദ് ഹാജി നഗറില്‍ വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ മാട്ടുമ്മല്‍ ബഷീര്‍ പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിളംബര ജാഥയും നടക്കും.

7 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരളാ ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറയും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൌലവി മുഖ്യപ്രഭാഷണം നടത്തും. 15ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.

16ന് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ജലീല്‍ ഫൈസി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. 17ന് ഞായറാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ മാട്ടുമ്മല്‍ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും.

കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി കുഞ്ഞാമദ് പാലക്കി എന്നിവര്‍ സംബന്ധിക്കും. സ്വാഗത സംഘം കണ്‍വീനര്‍ ഹഖീം ചിത്താരി സ്വാഗതവും ട്രഷറര്‍ തയ്യിബ് കൂളിക്കാട് നന്ദിയും പറയും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.