ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്

ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട്

ചണ്ഡീഗഡ്: ചണ്ഡീഗഡില്‍ പത്തുവയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെയല്ലെന്ന ഡി.എന്‍.എ റിപ്പോര്‍ട്ട് പുറത്ത്. പത്തു വയസ്സുകാരിയായ പെണ്‍കുട്ടി അമ്മാവനില്‍ നിന്നും ഗര്‍ഭം ധരിച്ചതും ഗര്‍ഭഛിദ്രത്തിന് വേണ്ടി കുട്ടിയുടെ മാതാപിതാക്കള്‍ സുപ്രീം കോടതി വരെ കയറി ഇറങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞ് പ്രതിയായ അമ്മാവന്റേതല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

പ്രതിയുടെ അഭിഭാഷകനാണു പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ ഡി എന്‍ എ പ്രതിയുടേതുമായി ഒത്തുപോകുന്നില്ല എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 10 വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവാണു കേസിലെ പ്രതി. ബന്ധു തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയിരുന്നു എന്നാണു പെണ്‍കുട്ടിയുടെ മൊഴി. ഭ്രൂണം 30 ആഴ്ച വളര്‍ച്ച എത്തിയപ്പോഴാണു പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന വിവരം തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് അമ്മയുടെ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ഗര്‍ഭചിദ്രത്തിനു ഹര്‍ജി നല്‍കിരുന്നെങ്കിലും കോടതി ഇതു നിഷേധിക്കുകയായിരുന്നു. സുപ്രീം കോടതി വരെ ഹര്‍ജി എത്തിരുന്നു. തുടര്‍ന്നു കഴിഞ്ഞ ഓഗസ്റ്റ് 17 ആണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.

Leave a Reply

Your email address will not be published.