മകന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് ഒരമ്മ

മകന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് ഒരമ്മ

മകന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് ഒരമ്മ. വിവാഹം സ്വര്‍ഗ്ഗീയമാക്കാന്‍ കോടികള്‍ പൊടിക്കുകയും, പൊടിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നില്‍ സ്വര്‍ഗ്ഗീയമായ ഒരു മാതൃക. പ്രത്യേകിച്ച് മക്കളുടെ വിവാഹം കണ്ട് സംസ്ഥാനം കണ്ണുതള്ളണമെന്ന് കരുതുന്ന രാഷ്ട്രീയക്കാര്‍ക്ക്. കുറ്റ്യാടി മുന്‍ എംഎല്‍എ കെകെ ലതികയുടെയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹന്‍മാഷിന്റെയും മകന്‍ ഇളയമകന്‍ ഉണ്ണിയുടെ വിവാഹമാണ് ചടങ്ങുകളില്ലാതെ നടന്നത്. ഫെയ്സ്ബുക്കിലൂടെ കെകെ ലതികയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

ഞങ്ങളുടെ ഉണ്ണിയുടെ(ഇളയമകന്‍) വിവാഹം കഴിഞ്ഞു. ഒരു ചടങ്ങുമില്ലാതെ ഇഷ്ടപ്പെട്ട രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. എന്ന കുറിപ്പിനൊപ്പം മകന്റെയും മകളുടെയും മനോഹരമായ ചിത്രവും ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് ഈ മാതൃക പരമായ ജീവിതത്തിന് അഭിനന്ദനവുമായി എത്തിയത്. ഇങ്ങനെയാവാന്‍ നിരവധിപ്പേര്‍ മനസ്സു കാണിക്കുമെന്ന പ്രതീക്ഷയും കമന്റുകളില്‍ കാണാം.
മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയ സിപിഐ എംഎല്‍എ ഗീതാ ഗോപിക്കെതിരെ വിമര്‍ശനം ഉയരുകയും സാമ്ബത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും നല്‍കിയിരുന്നു. ഈ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് ലതികയുടെ മകന്‍ മാതൃകയായത്.

Leave a Reply

Your email address will not be published.