മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായ ഹേയ് ജൂഡിന്റെ ഷൂട്ടിങ്ങ് ഗോവയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താരത്തിന് ലഭിച്ച സര്‍പ്രൈസുകളെക്കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വാചാലരാവുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് താരം വേഷമിടുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ത്രിഷ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് താരം ആകെ വണ്ടറടിച്ചു പോയ സംഭവം നടന്നത്. സിനിമയുടെ റീലില്‍ ത്രിഷയുടെ ചിത്രമുള്ള കേക്കായിരുന്നു താരത്തെ കാത്തിരുന്നത്. ക്രിയേറ്റീവായിട്ടുള്ള ഈ വര്‍ക്ക് കണ്ട് അമ്ബരന്നു പോയ താരം തന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിക്കുമ്ബോഴും ഏവരും ഉറ്റുനോക്കിയ കാര്യമായിരുന്നു ത്രിഷയുടെ മലയാള സിനിമാ പ്രവേശം. മുന്‍പ് ഉണ്ണി മുകുന്ദന്റെയും മോഹന്‍ലാലിന്റെയും നായികയാവുമെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ല.ശ്യാമപ്രസാദിന്റെ സിനിമയായ ഹേയ് ജൂഡ് സ്വീകരിക്കാന്‍ കാരണം ചിത്രത്തിന്റെ തിരക്കഥയാണെന്നാണ് താരം പറയുന്നത്. ഹേയ് ജൂഡിന്റെ തിരക്കഥ തന്നെ അത്ര മേല്‍ സ്വാധീനിച്ചുവെന്നും തൃഷ വ്യക്തമാക്കുന്നു. നായികമാര്‍ക്ക് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ത്രിഷ പറഞ്ഞു.

Leave a Reply

Your email address will not be published.