പുരാതന കന്നഡ സാഹിത്യം; കേന്ദ്ര സര്‍വ്വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കന്നഡ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൈസൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ സ്റ്റഡീസ് ഇന്‍ ക്ലാസിക്കല്‍ കന്നഡയുമായി സഹകരിച്ച് പുരാതന കന്നഡ സാഹിത്യം; വായനയുടെ വഴികള്‍ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. കുവെംപു യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസര്‍ ഡോ. കുമാര ചല്യ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ ഡീന്‍ പ്രൊഫ. ജോസഫ് കോയിപ്പള്ളി, കന്നഡ വിഭാഗം അധ്യക്ഷ ഡോ. എച്ച്. സൗമ്യ, പ്രൊഫ. എം.എന്‍. തല്‍വാര്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഹംപി കന്നഡ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മുരിഗപ്പ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എസ്. അന്നപൂര്‍ണ, ഡോ. പ്രവീണ പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *