കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

കെപിസിസി ഭാരവാഹികളെ സമവായത്തിലൂടെ തിരഞ്ഞെടുക്കും: കഴിവും പരിചയവുമുളളവര്‍ വേണമെന്ന് സുധീരന്‍

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ ധാരണ.ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ഇക്കാര്യം സംബന്ധിച്ച് ധാരണയായത്. ഒക്ടോബര്‍ അഞ്ചിന് മുന്‍പ് കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം.

സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ പറഞ്ഞു.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയില്‍ ഷാനിമോള്‍ ഉസ്മാനും പി.സി.ചാക്കോയും ഉന്നയിച്ചു.എന്നാല്‍ താന്‍ രമേശ് ചെന്നിത്തലയ്ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് സ്ഥാനമേറ്റെടുക്കാനും ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്ന് മാത്രമാണ് പറഞ്ഞതെന്നും മുരളീധരന്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published.