ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘നവരത്‌ന’ പുരസ്‌കാര വിതരണത്തിന്റെയും ‘അസര്‍മുല്ല’ സംഗീത വിരുന്നിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ എം എം നാസര്‍ ഐഡിയല്‍ ഗ്രൂപ് മാനേജിംഗ് ഡയരക്ടര്‍ സലിം ഇട്ടമ്മലിന് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന 9 പേര്‍ക്ക് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ ‘നവരത്‌ന’ പുരസ്‌കാര വിതരണവും മാപ്പിളപ്പാട്ട് രംഗത്ത് കഴിവ് തെളിയിച്ച പ്രമുഖര്‍ പങ്കെടുക്കുന്ന ‘അസര്‍മുല്ല’ മാപ്പിള ഗാനമേളയും സെപ്റ്റംബര്‍ 22ന് വൈകീട്ട് 7മണിക്ക് കാഞ്ഞങ്ങാട് ആകാശ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
എം ബി ഹനീഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഹമീദ് ചേരക്കാടത്ത്, ഖാലിദ് സി പാലക്കി, ശഫീല്‍ കണ്ണൂര്‍, എ അബ്ദുള്ള, ബി എ റഫീഖ്, സലിം ബാരിക്കാട്, ഹമീദ് നോര്‍ത്ത് ചിത്താരി, പി എം അബ്ദുല്‍ നാസര്‍, സി എം കുഞ്ഞബ്ദുള്ള, സുകുമാരന്‍ പൂച്ചക്കാട് എന്നിവര്‍ പ്രസംഗിച്ചു. സി.പി സുബൈര്‍ സ്വാഗതവും അഷറഫ് കൊളവയല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.