ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ കെ എം സി സിയില്‍ മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം

ദുബൈ: ഗള്‍ഫ് നാടുകളിലെ പുതിയ തൊഴിലവസരങ്ങളും സംരംഭക സാധ്യതകളും പരിഗണിച്ച് ദുബൈ കെ എം സി സി മൊബൈല്‍ ഫോണ്‍ സാങ്കേതിക പരിശീലനം നല്‍കുന്നു. മൊബൈല്‍ഫോണ്‍ രംഗത്തെ പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ട് നെറ്റ് വര്‍ക്കായ ബ്രിറ്റ്‌കോ ആന്‍ഡ് ബ്രിഡ്‌കോയുമായി സഹകരിച്ച് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.

ഒരു വിദേശരാജ്യത്ത് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത് ആദ്യമായാണ്. 60 മണിക്കൂര്‍കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഈ പരിശീലന പരിപാടിയുടെ ഭാഗമായി 200 മണിക്കൂര്‍ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ലഭിക്കും. ഈ പ്രോഗ്രാമിന്റെ ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ എട്ടു മണിമുതല്‍ 12 മണിവരെ അല്‍ ബറാഹ കെ എം സി സി ആസ്ഥാനത്ത് നടക്കും. കമ്ബ്യൂട്ടര്‍ പരിജ്ഞാനമുള്ള ആര്‍ക്കും ഈ ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

കമ്ബ്യൂട്ടര്‍ ലാബ് ഉള്‍പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ദുബൈ കെ എം സി സി സൗജന്യമായി ഒരുക്കും. പരിശീലനത്തിനാവശ്യമായ ടൂള്‍കിറ്റ് മാത്രമാണ് പഠിതാക്കള്‍ കൊണ്ടുവരേണ്ടത്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ വിപണന/വിപണനാനന്തര സേവന രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും തൊഴില്‍ നേടുന്നതിനുള്ള സഹായവും ദുബൈ കെ എം സി സി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പി കെ അന്‍വര്‍ നഹയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ഏറാമലയും അറിയിച്ചു.

 

Leave a Reply

Your email address will not be published.