പുണെയില്‍ പെരളശ്ശേരി സ്വദേശി കൊല്ലപ്പെട്ടു

പുണെയില്‍ പെരളശ്ശേരി സ്വദേശി കൊല്ലപ്പെട്ടു

പൂണെ: പൂണെയ്ക്കടുത്ത് ഖേഡ് ശിവാപുരില്‍ മലയാളിയായ ഹോട്ടലുടമ മര്‍ദനമേറ്റു മരിച്ചതിന് പിന്നില്‍ സ്ഥലം ഉടമയുമായുള്ള തര്‍ക്കം.ഖേഡ് ശിവാപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (56) ആണ് മരിച്ചത്.

46 വര്‍ഷമായി സത്താറ റോഡിലെ ഖേഡ് ശിവാപുരില്‍ സാഗര്‍ ഹോട്ടല്‍ നടത്തി വരികയായിരുന്നു അസീസ്. ബുധനാഴ്ച രാവിലെ ഹോട്ടലിന്റെ സ്ഥലമുടമയും പെട്രോള്‍ പമ്ബ് ഉടമയുമായ സഞ്ജയ് കോണ്ടേ അബ്ദുല്‍ അസീസുമായി അഴുക്ക് ചാലിനെപ്പറ്റി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ അസീസിനെ സഞ്ജയ് വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായി അസീസിന്റെ മകന്‍ റയിസ് പറഞ്ഞു.
അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചു. മുമ്ബും സഞ്ജയ് പലതവണ തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് റയിസ് പറഞ്ഞു. അബ്ദുല്‍ അസീസിന്റെ മൃതദേഹം പൂണെ സസൂണ്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. നജ്മയാണ് ഭാര്യ. മക്കള്‍: റയിസ്, റമീസ്, നജീറ, റഹീന

Leave a Reply

Your email address will not be published.