ശോഭയാത്രയിലെ ശിശുപീഢനം പുറംലോകത്തെത്തിച്ചു: യുവാവിന് വധഭീഷണി

ശോഭയാത്രയിലെ ശിശുപീഢനം പുറംലോകത്തെത്തിച്ചു: യുവാവിന് വധഭീഷണി

കണ്ണൂര്‍: പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലെ ശിശുപീഢനം ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ച ആക്ടിവിസ്റ്റ് ആയ ശ്രീകാന്ത് ഉഷ പ്രഭാകരന് വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രയിലെ ഒരു പ്ലോട്ടില്‍ ആലിലയില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണന്‍ കുട്ടിയെ കെട്ടിവച്ചു പൊരിവെയിലത്ത് നിര്‍ത്തിയത് ശ്രീകാന്ത് ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തത് ന്യൂസ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വിഷയം ചര്‍ച്ചയായതോടെയാണ് ഇദ്ദേഹത്തിന് ഫോണിലൂടെ വധഭീഷണി ലഭിച്ചത്. +3146040 എന്ന നമ്പറില്‍ നിന്നും വിദേശത്തു നിന്നാണ് കോള്‍ വന്നിരിക്കുന്നത്.

ചൈല്‍ഡ് ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം നിരാശാജനകമായിരുന്നു എന്ന ആക്ഷേപം ഉണ്ട്. സംഭവം പുറം ലോകത്തെ അറിയിച്ച ശ്രീകാന്തിന് നേരെ വധഭീഷണി മുഴക്കിയിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തില്‍ ഇടപെടാന്‍ ഇതുവരെ ബാലാവകാശ കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറായിട്ടില്ല. സ്വമേധയാ കേസ് എടുക്കാവുന്ന ബാല പീഡനം ആണ് നടന്നത് എന്ന് ഫോട്ടോയില്‍ വ്യക്തമാണ്.

 

ശ്രീകാന്ത് ഉഷ പ്രഭാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

+31ൽ തുടങ്ങിയ ആറക്ക നമ്പറുകളിൽ നിന്നും പേരോ ഊരോ പറയാതെ ചിലർ ഫോൺ വിളിച്ച്‌ തെറിപ്പാട്ടു പാടുകയും പുറത്തിറക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. അത്തരം ചങ്ങായിമാർക്കു വേണ്ടിയാണു ഈ ചിത്രം.ഇങ്ങനെയാണു ഇപ്പോഴത്തെ രൂപം.ആളുമാറി പോകരുതല്ലൊ..
തെറ്റും ശരിയും തിരിച്ചറിയാൻ പോയിട്ട്‌ ഒറ്റയ്ക്ക്‌ നടക്കാൻ പോലും പഠിച്ചിട്ടില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ വച്ച്‌ പ്രകടനങ്ങൾ സംഘടിപ്പിച്ച്‌ സംഘടന വളർത്താൻ ശ്രമിക്കുകയും ആ കുട്ടികളെ മനുഷ്യത്വത്തിനു നിരക്കാത്തരീതിയിൽ പീഡനങ്ങൾക്ക്‌ വിധേയമാക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തതിനാണു നിങ്ങളുടെ ഈ ഭീഷണികളെങ്കിൽ ചങ്ങായിമാരെ നിങ്ങൾക്ക്‌ ആളുമാറിപ്പോയി.

ശോഭായാത്രയുടെ രാഷ്ട്രീയം എന്താണെന്നും സംഘപരിവാർ ശക്തികളാണു അതിനു പിന്നിൽ രഹസ്യ അജണ്ടയുമായി നിലകൊള്ളുന്നതെന്നും നമുക്കെല്ലാം അറിയുന്നതാണു. ഒരു നബിദിന ഘോഷയാത്രയിലെ ദൃശ്യത്തെ കുറിച്ചാണു ഞാൻ ബന്ധപ്പെട്ട അധികാരികൾക്ക്‌ പരാതി നൽകിയിരുന്നത്‌ എങ്കിൽ ഇവിടെ എന്തു സംഭവിക്കുമായിരുന്നുവെന്നതും നമുക്ക്‌ ഊഹിക്കാവുന്നതാണു.
ചെയിൽഡ്‌ ലൈനിൽ പരാതി എഴിതി നൽകേണ്ടതില്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌.പോലീസിനു കൈമാറിയിട്ടുണ്ട്‌ എന്നു പറഞ്ഞതിനപ്പുറം ഔദ്യോഗികമായി പരാതി സംബന്ധിച്ച്‌ എന്നോട്‌ ഇതുവരെ ആരും ഒരു അന്വേഷണവും നടത്തിയിട്ടില്ല.ഒന്നും നടക്കാനും പോകുന്നില്ല എന്നത്‌ ഇന്നലെ ഉദ്യോഗസ്ഥരോട്‌ പരാതി പറഞ്ഞപ്പോൾ ലഭിച്ച മറുപടിയിൽ നിന്നും തന്നെ മനസ്സിലാക്കിയതാണു.

നഗ്നമായ ശിശു പീഡനമാണു ഇന്നലെ നടന്നിട്ടുള്ളത്‌.അത്‌ അറീക്കേണ്ടുന്നവരെ അറീച്ചിട്ടും ഇത്രയധികം ചർച്ച ചെയ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുള്ളത്‌ നമ്മുടെ നിയമ സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും എത്രത്തോളം ഹിന്ദുത്വശക്തികൾക്ക്‌ കീഴ്പ്പെട്ടാണു അല്ലെങ്കിൽ ഭയന്നാണു പ്രവർത്തിക്കുന്നതെന്ന് തെളിയിക്കുന്നതാണു.

ഈ രാജ്യത്ത്‌ എക്കാലത്തും ഇരട്ട നീതിയാണു നിലനിന്നു പോന്നിട്ടുള്ളത്‌.ഇന്ന് ഇറങ്ങിയ ആംനസ്റ്റിയുടെ റിപ്പോർട്ടിൽ വിചാരണ തടവുകാരിൽ ഭൂരിഭാഗവും മുസ്ലീം- ദളിത്‌- ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നു പറയുന്നു.ഈ രാജ്യത്തെ നിയമ സംവിധാനങ്ങൾ ഹൈന്ദവശക്തികളെ ഉന്നത ജാതികളെ എങ്ങനെ സംരക്ഷിച്ച്‌ പോരുന്നുവെന്നതിന്റെ ഉദാഹരണമാണിത്‌.അവരാരും കുറ്റകൃത്യങ്ങൾ ചെയ്യാത്തതുകൊണ്ടല്ല..

ഹൈന്ദുത്വഫാസിസ്റ്റു ശക്തികളുടെ അവസാനം വരെയും അതിനെതിരെ എന്നെകൊണ്ട്‌ ചെയ്യാൻ കഴിയുന്നതെന്തും ചെയ്യുകതന്നെ ചെയ്യും.അതുകൊണ്ട്‌ സംഘിച്ചേട്ടന്മാർ കഷ്ട്റ്റപ്പെട്ട്‌ നെറ്റ്‌ കോളൊക്കെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്താൻ വിളിക്കേണ്ടതില്ല.ഒരുകാലത്തും മരണത്തെ ഭയന്ന് ഞങ്ങളാരും നിങ്ങൾക്കെതിരായ സമരത്തിൽ നിന്നും അണുവിട വ്യതിചലിക്കാൻ പോകുന്നില്ല. 

Leave a Reply

Your email address will not be published.