ചെര്‍ക്കളയില്‍ ബിജെപി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുത

ചെര്‍ക്കളയില്‍ ബിജെപി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുത

കാസര്‍കോട്: ചെര്‍ക്കളയില്‍ ബിജെപി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുതയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ലീഗിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ചെര്‍ക്കളിയില്‍ ബിജെപിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയില്‍ അസഹിഷ്ണുത പൂണ്ടവരാണ് സമരത്തെയെതിര്‍ത്ത് രംഗത്ത് വന്നത്.

വര്‍ഷങ്ങളായി തകര്‍ന്ന് യാത്രദുസ്സഹമായി മാറിയ റോഡുകള്‍ അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരമാണ് ബിജെപി സംഘടിപ്പിച്ചത്. എംഎല്‍എയെന്ന നിലയില്‍ എന്‍.എ.നെല്ലിക്കുന്നിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനാണ് സമരത്തെ ലീഗ് ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചത്. എംഎല്‍എയുടെ പരാജയം ചൂണ്ടിക്കാണിക്കുന്നവരെ ആളെവിട്ടെതിര്‍ത്ത് തോല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.