മള്‍ട്ടിപ്ലക്സ് ചെയിന്‍ എസ്പിഐ സിനിമാസുമായി സഹകരിച്ച് ബുക്ക് മൈ ഷോ

മള്‍ട്ടിപ്ലക്സ് ചെയിന്‍ എസ്പിഐ സിനിമാസുമായി സഹകരിച്ച് ബുക്ക് മൈ ഷോ

തിരുവനന്തപുരം: ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് ടിക്കറ്റിങ് ബ്രാന്‍ഡായ ബുക്ക് മൈ ഷോ, ദക്ഷിണേന്ത്യയിലെ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ എസ് പി ഐ സിനിമാസിനെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. ഈ നീക്കത്തിലൂടെ എല്ലാ പ്രമുഖ സിനിമാ ശൃംഖലകളും തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ബുക്ക് മെഷോ എത്തിച്ചിരിക്കുകയാണ്.

തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളുരു, മുംബൈ, വാറങ്കല്‍ എന്നിവിടങ്ങളില്‍ 10 സിനിമാശാലകളില്‍ ആയി 47 സ്‌ക്രീനുകളില്‍ എസ് പി ഐ സിനിമാസ് പ്രവര്‍ത്തിക്കുന്നുണ്ട്. സത്യം, എസ്‌കേപ്, പലാസോ, ലീ റീവ്, ദി സിനിമ, എസ് 2 തുടങ്ങിയ വിവിധ ബ്രാന്‍ഡുകളുടെ കീഴില്‍ ആണ് ഈ തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ബുക്ക് മൈ ഷോ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ എസ്പിഐ സിനിമാസിന്റെ എല്ലാ തിയറ്ററുകളിലുമായുള്ള സീറ്റുകള്‍ ബുക്കു ചെയ്യാം ഇതുകൂടാതെ എസ്പിഐ സിനിമാസ് ഇപ്പോള്‍ നടപ്പാക്കിവരുന്ന വിപുലീകരണ പദ്ധതിക്കു ശേഷം, പുതിയതും വരാനിരിക്കുന്നതുമായ എല്ലാ എസ്പിഐ സിനിമകളും ബുക്ക് മൈ ഷോയിലും ലഭ്യമായിരിക്കും.

എസ് പി ഐ സിനിമാസിനെ ബുക്ക് മൈ ഷോയിലേക്ക് ഞങ്ങള്‍ ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. എസ് പി ഐ സിനിനിമാസിനെ സ്നേഹിക്കുന്ന കോടിക്കണക്കിന് സിനിമാപ്രേമികള്‍ക്ക് സമാനതകളില്ലാത്ത ഓണ്‍ലൈന്‍ മൂവി ടിക്കറ്റ് ബുക്കിംഗ് അനുഭവവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ വിനോദ പരിപാടികളിലേക്കുള്ള പ്രാപ്യത പുനര്‍നിര്‍വചിക്കുകയും എല്ലാ ഇനത്തിലും ഭാഷകളിലും വ്യത്യസ്ത വിനോദ താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഈ മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ്’എന്ന് ബുക്ക് മൈഷോയുടെ സ്ഥാപകനും സി ഇ ഒയുമായ ആഷിഷ് ഹേം റജാനി പറഞ്ഞു.

’10 വര്‍ഷം മുമ്പ് സിനിമാടിക്കറ്റ് ബുക്കിംഗിനായി ഒരു ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്ഫോം നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ച ഞങ്ങള്‍ക്ക് ഇന്ന് വലിയ വിജയം തന്നെ കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നു. എസ്പിഐ സിനിമാസും ചേര്‍ന്നതോടെ എല്ലാ പ്രമുഖ സിനിമാ ശൃംഗലുകളും ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിയിരിക്കുകയാണ്. ഇതോടെ ബുക്ക് മൈ ഷോ ഇന്ത്യയിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ എന്റര്‍ടെയിന്‍മെന്റ് ഡെസ്റ്റിനേഷന്‍ ആയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്”.ആഷിഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.