പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം

പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം

പെരിയ: പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. പാര്‍ട്ടി ഓഫീസുകള്‍ക്കും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.6 aaa

സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വ്യാപക അക്രമത്തിലേക്ക് നീങ്ങിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ പെരിയ കല്യോട്ടെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമമുണ്ടായി. ഇതിന് ശേഷം കല്യോട്ട് പണിപൂര്‍ത്തിയായി ഉദ്ഘാടനത്തിന് ഒരുക്കിയിരുന്ന സിപിഎം ഓഫീസ് അക്രമികള്‍ തകര്‍ത്തു. കോണ്‍ഗ്രസിന്റെ പുല്ലൂര്‍- പെരിയ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍ കണ്ടെത്തി.6 cccc

കോണ്‍ഗ്രസ് ഓഫീസിന്റെ ജനല്‍ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്ത നിലയിലാണ്. ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. പെരിയ നെടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനു നേരെയും ആക്രമണം നടന്നു. ക്ലബിന്റെ ജനല്‍ ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്. ക്ലബിനു സമീപത്തെ പതാകയും കൊടിമരവും തോരണങ്ങളും നശിപ്പിച്ച നിലയില്‍ കണ്ടെത്തി. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ തുടരുന്നുണ്ട്.6 bbbbb

Leave a Reply

Your email address will not be published.