ആഇഷ മെഹ്നാസിന്റെ മരണം: യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?

ആഇഷ മെഹ്നാസിന്റെ മരണം: യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?

കാസര്‍കോട്: ഉപ്പള മണിമുണ്ടയിലെ അബ്ദുല്‍ ഖാദര്‍ -മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ട എഡുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ ആഇഷ മെഹ്നാസ്(11 ) അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.  ജില്ലയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സംഭവത്തില്‍ വാര്‍ത്തകൊടുത്തു. മണിമുണ്ടയിലെ സാമൂഹ്യ പ്രവര്‍ത്തകനായ ഇഖ്ബാല്‍ പുറത്തുവിട്ട വാര്‍ത്തയെതുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്തകള്‍ വരികയായിരുന്നു.

മണിമുണ്ട സ്‌കൂളില്‍ ആറാംതരത്തില്‍ പഠിച്ചു വരികയായിരുന്ന ആഇഷ മെഹ്നാസ് പരീക്ഷയുടെ ഉത്തരക്കടലാസില്‍ കടലാസില്‍ ചോദ്യങ്ങള്‍ തന്നെ എഴുതുകയും, എല്ലാ കുട്ടികളും എഴുന്നേറ്റ് പോയിട്ടും ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാതെയും വന്നപ്പോള്‍ അധ്യാപിക കയത്തുവെന്നും ഡസ്റ്റര്‍ മുഖത്തേക്ക് എറിഞ്ഞുവെന്നും ഇതാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പേതന്നെ പലരും വാര്‍ത്തായക്കി.

ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കളക്ടര്‍ നേരിട്ട് ഇടപെടുകയും മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയും ചെയ്തു. ആരോപണങ്ങളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നറിയാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയെങ്കില്‍ മാത്രമേ പറയാന്‍ കഴിയൂവെന്നും, മഞ്ചേശ്വരം പോലീസ് ആണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നാട്ടുകാരുടെ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ടെങ്കിലും, ഒരിടത്ത് പോലും കുട്ടിയുടെ രക്ഷിതാക്കളോ, ബന്ധുക്കളോ ഒരു വാക്ക്‌പോലും പറഞ്ഞിട്ടില്ല.

സ്ഥലത്തെ പ്രാദേശിക ലേഖകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹാസീം ഉപ്പള സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ,
ഇവിടെ ഭരിക്കുന്നത് മുസ്ലീം ലീഗാണ്. സ്‌കൂള്‍ മാനേജ് മെന്റും ലീഗ് തന്നെയാണ്. ലാഭം പ്രതീക്ഷിക്കാതെ ചാരിറ്റിയായി മാത്രമാണ് വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമേ ഉള്ളൂ എങ്കിലും പത്താം വര്‍ഷത്തിലും യാതൊരു കേട്പാടുകളും കൂടാതെ സ്‌കൂള്‍ നിലനില്‍ക്കുന്നത്. ആരോപണ വിധേയയാായിരിക്കുന്ന സ്ത്രീ ബി.ജെ.പിയില്‍ വിശ്വസിക്കുന്ന ആളാണ് എന്നതാണോ ഇത്തരമൊരു കുപ്രചരണത്തിന് കാരണമെന്ന് അറിയില്ല.

മര്‍ദ്ദിച്ചുവെന്ന് പറയുന്ന ടീച്ചര്‍ വളരെ ശാന്ത സ്വഭാവമുള്ളയാളും, അധ്യയനത്തെ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആളുമാണ്. ക്ലാസ് മുറികളില്‍ വടി കൊണ്ടുപോകാന്‍ പാടില്ല എന്നുള്ളതും സ്‌കൂള്‍ റൂളാണ്. അത്രമേല്‍ നിയന്ത്രണങ്ങളുള്ള സ്‌കൂളില്‍, വളരെ ശാന്ത സ്വഭാവക്കാരിയായ ടീച്ചര്‍ ഒരു കുഞ്ഞിനെ മര്‍ദ്ദിച്ചുകൊന്നു, എന്നൊന്നും വിശ്വസിക്കാന്‍ വയ്യ.

സ്‌കൂള്‍ ജീവനക്കാരും, കുട്ടിയുടെ രക്ഷിതാക്കളും പറയുന്നത്,

സ്‌കൂളില്‍ പരീക്ഷ സമയം കഴിഞ്ഞിട്ടും കുട്ടി എഴുന്നേല്‍ക്കാതെ വന്നപ്പോള്‍, എന്താണെന്നറിയാന്‍ ടീച്ചര്‍ കുട്ടിയുടെ അടുത്തെത്തി. കുട്ടി അപ്പോള്‍ വിചിത്രമായ ചല ശബ്ദങ്ങളുണ്ടാക്കി. ഉടന്‍ കുട്ടി യെ ഹെഡ് മാസ്റ്ററുടെ അടുക്കല്‍ എത്തിക്കുകയും, കുട്ടി വീണ്ടും ചില ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുകയും ചെയ്തു. സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ കുട്ടി രണ്ട് ദിവസമായി ഇങ്ങനെ പെരുമാറുന്നുണ്ടെന്നും, എന്തുകൊണെന്ന് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയും, അല്‍പം ഭേതമായപ്പോള്‍ മത പണ്ഡിതനെ വരുത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തതോടെ കുട്ടി ആരോഗ്യം വീണ്ടെടുത്തു. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മരിച്ചതിന് മുന്നേ ദിവസത്തെ രാത്രി ഉറങ്ങാന്‍ നേരം തനിക്ക് അസ്വസ്തതകള്‍ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞിരുന്നു. രാവിലെ നാല് മണിയോടെ മകളെ വിളിച്ചുണര്‍ത്താന്‍ ഉമ്മ ചെന്നപ്പോള്‍ അനക്കമറ്റ് ശരീരം തണുത്ത് കിടക്കുകയായിരുന്നു കുട്ടി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണകാരണം വ്യക്തമല്ലായിരുന്നു.

ആഇഷ മെഹ്നാസിന്റെ സഹപാഠികള്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത എത്തിച്ച് നല്‍കിയതെന്നും, വീട്ടുകാര്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും, താന്‍ ചെയ്തത് തെറ്റായിപ്പോയി എന്നും കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമല്ല കാരണം എന്ന് അറിഞ്ഞ ശേഷം വാര്‍ത്ത പുറംലോകത്തെത്തിച്ച ഇഖ്ബാല്‍ പറഞ്ഞു.

ആയിഷ മഗ്നാസ് മരണപ്പെട്ടതിന് കാരണം ദീര്‍ഘകാലമായി കുട്ടിക്കുണ്ടായിരുന്ന അപസ്മാര രോഗമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഞങ്ങള്‍ക്ക പരാതിയിലെലന്നും, പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നും പറഞ്ഞ മഗ്നാസിന്റെ കുടുംബം പിന്നീട് വാര്‍ത്ത ചര്‍ച്ചയായതോടെ പോസ്റ്റ് മാര്‍ട്ടത്തിന് സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയായതിനാല്‍ രോഗവിവരം ആരും അറിയാതെ വെയ്ക്കുകയായിരുന്നു, കുട്ടിയുടെ വീട്ടുകാര്‍.

സംഭവത്തില്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. വാര്‍ത്തകള്‍ കുറച്ചുകൂടി ഗൗരവത്തില്‍ കാണേണ്ടതുണ്ടെന്ന് പൊലീസും അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ മാനഹാനി കേസ് ഫയല്‍ ചെയ്യാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വാര്‍ത്തകള്‍ സംബന്ധിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published.